പറവൂർ : ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മാമോഗ്രാം ടെസ്റ്റ് ഇന്നും നാളെയും ചേന്ദമംഗലം ഹെഡ് ഓഫീസ് മന്ദിരത്തിൽ നടക്കും. സമയം രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ. പേര് രജിസ്റ്റർ ചെയ്തവരെ പരിശോധിച്ച് ഹെൽത്ത് കാർഡ് നൽകും.