കോലഞ്ചേരി: ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ശില്പശാല നടന്നു. കുസാ​റ്റ് ഗണിത ശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ. വി.ബി. കിരൺകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി. പത്മ അദ്ധ്യക്ഷയായി. സ്റ്റാ​റ്റിസ്റ്റിക്‌സ് വിഭാഗം അദ്ധ്യക്ഷ പി.വി. ലത, കെ.ആർ. പ്രവീൺ, ഡോ. കെ.പി. നവീനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.