pramod-mailnkara-
പറവൂർ നഗരസഭയുടെ പുരസ്കാരം അഡീഷണൽ സെഷൻസ് ജഡ്ജി മുരളി ഗോപാൽ പണ്ടാല അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയ്ക്ക് സമ്മാനിക്കുന്നു.

പറവൂർ : അദ്ധ്യാപക മേഖലയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയെ പറവൂർ നഗരസഭ ആദരിച്ചു. റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ കച്ചേരി മൈതാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ അഡീഷണൽ സെഷൻസ് ജഡ്ജി മുരളി ഗോപാൽ പണ്ടാല പുരസ്കാരം സമ്മാനിച്ചു. വി.ഡി. സതീശൻ എം.എൽ.എ, നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.