കോലഞ്ചേരി: മഴുവന്നൂർ 'തണൽ' റസിഡന്റ്സ് അസോസിയേഷൻ വാർഷികവും പൊതു സമ്മേളനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.കെ. ജോയി അദ്ധ്യക്ഷനായി. പഞ്ചായത്തംഗം പി.കെ. ബേബി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കുന്നത്തുനാട് സി.ഐ വി.ടി. ഷാജൻ, ചാണ്ടി എം. കുരിയൻ, പി.പി. തമ്പി എന്നിവർ പ്രസംഗിച്ചു..