പറവൂർ : വടക്കേക്കര മുറവൻതുരുത്ത് ശ്രീനാഗയക്ഷിയമ്മൻകാവിൽ നടക്കുന്ന ദേവീഭാഗവത നവാഹയജ്ഞം നാളെ സമാപിക്കും. ഇന്ന് സുബ്രഹ്മണ്യാവതാരം, പാർവതി പരിണയഘോഷയാത്ര എന്നിവ നടക്കും. രാവിലെ ദേവീഭാഗവത പാരായണം തുടർന്ന് ദേവീഭാഗവത പുരാണസമീക്ഷ, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് സഹസ്രനാമജപം, ദീപാരാധന തുടർന്ന് നാമസങ്കീർത്തനം, ദേവീഭാഗവത സമീക്ഷ, ഭക്തിഗാനമേള.
നാളെ (വെള്ളി) പുലർച്ചെ അഷ്ടദ്രവ്യ ഗണപതിഹോമം, ലളിതാസഹ്രനാമം, രാവിലെ ദേവീഭാഗവത പാരായണം, അവഭൃഥസ്നാനം, മഹാദേവീഭാഗവത സമർപ്പണം, മഹാകുങ്കുമാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യയോടെ സമാപിക്കും.