പുത്തൻകുരിശ്: ദീർഘകാലം പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന കെ.പി പീറ്ററുടെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ.പി.സി.സി സെക്രട്ടറി ഐ കെ രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നിബു കെ കുരിയാക്കോസ് അദ്ധ്യക്ഷനായി. സി.എൻ വൽസലൻ പിള്ള ,സി.പി ജോയി,വർഗീസ് പള്ളിക്കര എം.പി രാജൻ,കെ.പി തങ്കപ്പൻ,എം.ടി ജോയി,സി.ജെ ജേക്കബ്,കെ പി ഗീവർഗീസ് ബാബു,സി.കെ അയ്യപ്പൻ കുട്ടി,എം.പി സലീം,കെ ജി സാജു,ടി കെ പോൾ,ബെന്നി പുത്തൻവീട്ടിൽ,മനോജ് കാരക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.