കൊച്ചി: വിമാനയാത്രക്കാർക്കുള്ള അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ദി അയാട്ട ഏജന്റ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിമാനയാത്രക്കാർക്ക് ലഭിക്കേണ്ട സേവനങ്ങൾ, വിമാനസർവീസ് വൈകുമ്പോഴും വഴിതിരിച്ചുവിടുമ്പോഴും റദ്ദാക്കുമ്പോഴും യാത്രക്കാരനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുള്ള മുന്നറിയിപ്പുകൾ, റീഫണ്ട് ലഭിക്കേണ്ടതെങ്ങനെ, ബാഗേജിന് തകരാറുണ്ടായാൽ നഷ്ടപരിഹാരം വാങ്ങേണ്ടതെങ്ങനെ തുടങ്ങീ യാത്രക്കാരന് ഗുണപ്രദമായ വിഷയങ്ങളിലാണ് പരിശീലനം നൽ​കുക. വിമാനയാത്രക്കാർക്ക് ആവശ്യമായ വിവരങ്ങളും സഹായവും സൗജന്യമായി ലഭ്യമാക്കും. വിവരങ്ങൾക്ക്: ഇ മെയിൽ: passengerforum@iaai.in. അയാട്ട ഏജന്റ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ നാഷണൽ പ്രസിഡന്റ് ബിജി ഈപ്പൻ, മനു ടി.ജി നായർ, ഗണേശ് പാടേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.