കോലഞ്ചേരി: മണ്ണൂർ പൊതുജനമിത്രം വായനശാലയുടെ ക്രിക്കറ്റ് ക്ലബിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി വി ശ്രീനിജിൻ നിർവഹിച്ചു. വായനശാല പ്രസിഡന്റ് കെ.കെ ജയേഷ് അദ്ധ്യക്ഷനായി. സംസ്ഥാന വീൽചെയർ ക്രിക്കറ്റ് ടീം വൈസ് ക്യാപ്ടൻ കെ .എസ് രതീഷിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.പി വിനോദ് കുമാർ, വി.കെ അജിതൻ, പി.വി ഐസക്ക്, സുനിൽകുമാർ എന്നിവർ സംസാരിച്ചു.