വൈപ്പിൻ: നായരമ്പലം സുബ്രഹ്മണ്യക്ഷേത്ര ഉത്സവം ഫെബ്രുവരി രണ്ടിന് വൈകിട്ട് ഏഴിന് അനിരുദ്ധൻ തന്ത്രി കൊടിയേറ്റുന്നതോടെ ആരംഭിക്കും. വൈകിട്ട് നായരമ്പലം ശങ്കരനാരായണക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന നായരമ്പലം ഷണ്മുഖാനന്ദ കാവടി സംഘം കാവടിഘോഷയാത്ര രാത്രി 8.30ന് ക്ഷേത്രത്തിൽ എത്തും. 3ന് പുഷ്പാഭിഷേകം, കരോക്കെ ഗാനമേള- ഓൾഡ് ഈസ് ഗോൾഡ്, 5ന് നായരമ്പലം ശ്രീമുരുക നൃത്തവിദ്യാലയത്തിന്റെ നൃത്തസന്ധ്യ, 6ന് കലാമണ്ഡലം രാജേഷിന്റെ ഓട്ടൻതുള്ളൽ, വള്ളുവനാട് ബ്രഹ്മ തിയേറ്റേഴ്‌സിന്റെ നാടകം- പാട്ടുപാടുന്ന വെള്ളായി. 7ന് കളഭാഭിഷേകം, കലൂർ ഉണ്ണിക്കൃഷ്ണന്റെ തായമ്പക, താലം, പള്ളിവേട്ട. തൈപ്പൂയ ദിനമായ 8ന് അഭിഷേകം, ഷണ്മുഖാനന്ദ കാവടിസംഘം, സുബ്രഹ്മണ്യ കാവടിസംഘം എന്നിവയുടെ അഭിഷേകക്കാവടി, 5 ആനകൾ നിരക്കുന്ന പകൽപ്പൂരം, കൊച്ചിൻ നവരസയുടെ സൂപ്പർകോമഡിഷോ, ആറാട്ട്. ഉത്സവാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് കെ.വി. രഞ്ജിത്ത് , സെക്രട്ടറി സത്യൻ മേപ്പാടത്ത്, ജോ. സെക്രട്ടറി സുബ്രൻ, മാനേജർ മനോഹരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.