വൈപ്പിൻ: കേരള പുലയർ മഹാസഭ (കെ.പി.എം.എസ് ) എടവനക്കാട് ശാഖാവാർഷികം സംസ്ഥാന കമ്മിറ്റിഅംഗം എം.ടി ശിവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.വൈ.എം.സംസ്ഥാന ജനറൽസെക്രട്ടറി പ്രശോഭ് ഞാവേലിൽ, എൻ.വി. ആനന്ദൻ, ടി.കെ. ജോഷി, സി.ഡി. നിഗേഷ്, എം.കെ. ഗോപി, എൻ.കെ. ചന്ദ്രൻ, ഷീജ അനിരുദ്ധൻ, സൈന പ്രകാശൻ, രതീഷ്‌കുമാർ, അനിത ദിലീപ്കുമാർ, ടി.പി. സുരേഷ്, എന്നിവർ പ്രസംഗിച്ചു. ഹ്രസ്വചിത്ര സംവിധായകൻ ആദർശ്കുമാർ, അഭിനേതാവ് പി.കെ. അംബുജാക്ഷൻ, വയലിനിസ്റ്റ് നിഖിൽ കണ്ണൻ എന്നിവരെ ആദരിച്ചു.