വൈപ്പിൻ: എടവനക്കാട് സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കാൻക്യൂർ ഫൗണ്ടേഷൻ, അമൃത ഹോസ്പിറ്റൽ, റോട്ടറിക്ലബ് ഓഫ് കൊച്ചിൻ വൈപ്പിൻ ഐലന്റ് എന്നിവയുമായി സഹകരിച്ച് 30, 31 തീയതികളിൽ കെ.കെ ബേബി മെമ്മോറിയൽ ഹാളിൽ സൗജന്യ മാമോഗ്രാം പരിശോധന നടത്തും. ബാങ്ക് അംഗങ്ങളായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 40വയസിന് മുകളിൽ പ്രായമുള്ളവരുമായ ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 60 വനിതകൾക്ക് പങ്കെടുക്കാം.