അങ്കമാലി: അങ്കമാലി നഗരസഭയിൽ കച്ചവടസ്ഥാപനങ്ങളുടെയും വ്യവസായ യൂണിറ്റുകളുടെയും മുനിസിപ്പൽ ലൈസൻസ് ഓൺലൈൻ ആക്കാൻ തീരുമാനിച്ചു. അക്ഷയ കേന്ദ്രങ്ങളും പൊതുസേവന കേന്ദ്രങ്ങളും ഡേറ്റാ എൻട്രി യൂണിറ്റുകളും ഇതിനായി ഉപയോഗിക്കാം. കാലതാമസം ഒഴിവാക്കാനാണ് ഓൺലൈൻ സമ്പ്രദായം കൊണ്ടുവന്നതെന്ന് സെക്രട്ടറി അറിയിച്ചു.