മൂവാറ്റുപുഴ: വാഴക്കുളം ബത്‌ലഹേം ഇന്റർ നാഷണൽ സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ലഹരിക്കെതിരായ പ്രചരണ കാമ്പയിന്റെ സേ നോ ടു ഡ്രഗ്സ് ഭാഗമായുള്ള തെരുവ് നാടകം ഇന്ന് മൂവാറ്റുപുഴയിൽ നടക്കും. ഉച്ചയ്ക്ക് ഒന്നിന് കച്ചേരിത്താഴത്ത് അവതരിപ്പിക്കുന്ന നാടകത്തെ തുടർന്ന് വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് കടകളിലും മറ്റ് സ്ഥാപനങ്ങളിലും ബോധവത്കരണം നടത്തും.പൊലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.