അങ്കമാലി: മങ്ങാട്ടുകര ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവം നവീകരണകലശവും സർപ്പബലിയും 31 മുതൽ ഫെബ്രുവരി 2 വരെ നടക്കും. തന്ത്രിമുഖ്യൻ കിഴക്കിനേടത്ത് മേക്കാട്ടുമനയിൽ നമ്പൂതിരിപ്പാട്, മേൽശാന്തി തുരുത്തി മനയിൽ വിജയൻ നമ്പൂതിരിപ്പാട്, അമേടമംഗലംം വിഷ്ണു നമ്പൂതിരിപ്പാട് എന്നിവർ ക്ഷേത്രചടങ്ങുകൾക്ക് നേതൃത്വം നൽകും.
വെള്ളിയാഴ്ച രാവിലെ 5.30ന് നട തുറക്കും. തുടർന്ന് ഗണപതി ഹോമം 8 ന് ദേവീമാഹാത്മ്യ പാരായണം, രാത്രി 7.30 ന് ഓട്ടൻതുള്ളൽ.
ശനിയാഴ്ച പതിവുപൂജകൾ വൈകിട്ട് 6 മുതൽ 8 വരെ സർപ്പബലി, 7.30ന് നൃത്തനൃത്യങ്ങൾ. മൂന്നാം ദിവസം പതിവു പൂജകൾ, പുന:പ്രതിഷ്ഠ സഹസ്രകലശാഭിഷേകം, ഉച്ചയ്ക്ക് 1 ന് പ്രസാദഊട്ട്, 5ന് മങ്ങാട്ടുകരയിൽ നിന്ന് എഴുന്നള്ളിപ്പ്, 7 ന് വിശേഷാൽ ദീപാരാധന, 8 ന് അത്താഴപൂജയ്ക്ക് ശേഷം മഹാഗുരുതി തുടർന്ന് 8.30 ന് ലഘുനാടകങ്ങൾ.