അങ്കമാലി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ കീഴിലുള്ള യൂത്ത്മൂവ്‌മെന്റ് അഡ്മി മിസ്‌ട്രേറ്റീവ് കമ്മിറ്റിിയുടെ നേതൃത്വത്തിൽ അങ്കമാലി മേഖലാ കമ്മിറ്റി രൂപീകരിച്ചു. മൂക്കന്നൂർ വട്ടേക്കാട് ശ്രീനാരായണ ഗുരുദേവ സ്മൃതി മണ്ഡപത്തിൽ ചേർന്ന രൂപീകരണയോഗം യൂത്ത് മൂവ്‌മെന്റ് യൂണിയൻ കമ്മിറ്റി കൺവീനർ അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വട്ടേക്കാട് ശാഖാ പ്രസിഡന്റ് പി.എസ്. ബാബു, സുരേഷ് തുറവൂർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ നേതാക്കളായ ശ്യാംജിത്ത് ശിവൻ, അഖിൽ സദാനന്ദൻ, പ്രശോഭ്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രശോഭ്ചന്ദ്രൻ (കോ ഓർഡിനേറ്റർ), മനു .എസ് .അശോകൻ, അരുൺകുമാർ, സതീഷ്, അഖിൽ ഭാസ്‌കരൻ, മനു മഹേഷ്, നന്ദു ഷാജി, ഗോകുൽ ഷാജു, ഷൈജു ബാലൻ, മണി എൻ.ആർ, ശ്രീരാജ് ശിവൻ എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.