പറവൂർ : കോലഞ്ചേരിയിൽ നടക്കുന്ന അഖിലേന്ത്യ കിസാൻസഭ ജില്ലാ സമ്മേളനത്തിന്റെ പതാകജാഥ ഇന്ന് വൈകിട്ട് നാലിന് കെ.സി. പ്രഭാകരന്റെ ഘണ്ടാകർണൻ വെളിയിലുള്ള സ്മൃതികുടീരത്തിൽ നിന്നാരംഭിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്ടൻ രമാ ശിവശങ്കരൻ പതാക ഏറ്റുവാങ്ങും. കെ.പി. വിശ്വനാഥൻ, എ.പി. ഷാജി, കെ.വി. രവീന്ദ്രൻ, കെ.എ. സുധി, എം.ടി. സുനിൽകുമാർ, കെ.എസ്. പവിത്രൻ, എസ്. ബിജു തുടങ്ങിയവർ സംസാരിക്കും.നാളെ (വെള്ളി) രാവിലെ പറവൂർ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്വീകരണം നൽകും.