പറവൂർ : പുനർജനി പദ്ധതിയിൽ ചിറ്റാറ്റുകര പഞ്ചായത്തിലെ വലിയപല്ലംതുരുത്ത് പള്ളത്ത് ജോയിയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. എംഫാർ ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. എംഫാർ ഗ്രൂപ്പ് ഗ്രൂപ്പ് ഡയറക്ടർ എം.എം. ബഷീർ, ഹൗസിംഗ് പ്രോജക്റ്റ് എൻജിനീയർ മരിയാദാസ്, വി.ആർ. ജെയിൻ, ഷാജി, ടി.ഡി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.