nageli
അലോക 2020 മെഡിക്കൽ എക്സ്പോ സിനിമാ താരം മംമ്ത മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു.

കോതമംഗലം: നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് നടത്തുന്ന ആലോക 2020 മെഡിക്കൽ എക്സ്പോ സിനിമാതാരം മംമ്‌ത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരിഒമ്പതിന് സമാപിക്കും. എക്സിബിഷൻ ,അനാട്ടമി, ഫിസിയോളജി, ബേസിക്സ് തുടങ്ങി 14 ഡിപ്പാർട്ട് മെന്റുകളാണ് മെഡിക്കൽ എക്സ്പോ ഒരുക്കുന്നത്. രക്തക്കുഴലിന്റെ ഭീമൻ മാതൃകയും അതിനുള്ളിൽ വിവിധ രക്താണുക്കളുടെ വിവരങ്ങളും സ്ലൈഡുകളമാണ് ഫിസിയോളജി ഡിപ്പാർട്ട്മെന്റിന്റെ പ്രധാന ആകർഷണം .വിവിധ ശരീര ഭാഗങ്ങളെ നേരിട്ട് കാണാനും പഠിക്കുവാനും അനാട്ടമി ഡിപ്പാർട്ട്മെന്റ് അവസരമൊരുക്കുന്നു. വിവിധ കുറ്റകൃത്യങ്ങളിൽ നടത്താറുള്ള ഫോറൻസിക് പരിശോധനകളും വിവിധ ജീവികളിൽ നിന്നുള്ള വിഷങ്ങൾക്കുള്ള പ്രതിവിധികളും കാണിക്കുന്നുടോക്സിക്കോളജിആൻറ് ഫോറൻസിക് ഡിപ്പാർട്ട്മെന്റ്.

മെഡിക്കൽ എക്സ്പോയോടൊപ്പംആർട്ട്‌ ഗാലറി, ഫ്ലവർ ഷോ, സ്നേക്ക് ഷോഎന്നിവയുംവിവിധ വിപണന സ്റ്റാളുകളും ഫുഡ്‌ കൗണ്ടറുകളും കുട്ടികൾക്കായി ബോട്ടിംഗ്, മിനി ട്രെയിൻ തുടങ്ങിയ വിനോദോപാധികളുമുണ്ട്.