തൃപ്പൂണിത്തുറ: നടക്കാവ് ഭഗവതി ക്ഷേത്രത്തിൽ പടിഞ്ഞാറു ഭാഗം എൻ.എസ്.എസ് കരയോഗത്തിന്റ ആഭിമുഖ്യത്തിൽ നടത്തുന്ന ഉത്രട്ടാതി താലപ്പൊലി ഇന്ന്. രാവിലെ 7.30 ന് കൂട്ട വെടി. ഉച്ചയ്ക്ക് 12.30 മുതൽ ബ്രാഹ്മണി പാട്ട്. വൈകീട്ട് 4 മുതൽ ആനയൂട്ട്. 4.30 മൽ പകൽപ്പൂരം, ഉത്രട്ടാതി പഞ്ചാരിമേളം. 6.30ന് കൂട്ട വെടി. 6.45 മുതൽ ദീപക്കാഴ്ച.രാത്രി 8.30 ന് കരിമരുന്നു പ്രയോഗം, രാത്രി 9 ന് തായമ്പക, 10 ന് പടിഞ്ഞാറു ഭാഗം കരയോഗ മന്ദിരത്തിലേയ്ക്ക് പറയ്ക്കെഴുന്നള്ളിപ്പ്.,രാത്രി11 മുതൽ ഉത്രട്ടാതി താലപ്പൊലി എന്നിവ നടക്കും.