തൃപ്പൂണിത്തുറ മരിയൻ തീർത്ഥാടന കേന്ദ്രമായ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ശുദ്ധീകരണ ദർശന തിരുനാളിന് കൊടിയേറി. എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് കൊടി ഉയർത്തി. തിരുനാൾ ഫെബ്രുവരി രണ്ടിന് സമാപിക്കും. ഇന്ന്

രാവിലെ 6.30 ന് ലൈത്തോരൻമാരുടെ വാഴ്ച, വിശുദ്ധ കുർബ്ബാന, പ്രസുദേന്തി തിരെഞ്ഞെടുപ്പ്. വൈകിട്ട് 5.30 ന് വിശുദ്ധ കുർബ്ബാന,പ്രസംഗം,നൊവേന, രാത്രി 7ന് കൊച്ചിൻ മരിയ കമ്മ്യൂണിക്കേഷന്റെ ബൈബിൾ നാടകം ' വി.പത്രോസ്,31ന് രാവിലെ 5.30ന് വിശുദ്ധ കുർബ്ബാന. വൈകിട്ട് 5.30 ന് ഫാ.ജൂബിജോയ് കളത്തിപറമ്പിലിന്റെ കാർമി കത്വത്തിൽ പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബ്ബാന,പ്രസംഗം,നൊവേന,ഫെബ്രുവരി ഒന്നിന് രാവിലെ 5.30 ന് വിശുദ്ധ കുർബ്ബാന. 7ന് വികാരി ഫാ. ജേക്കബ് പുതുശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ സമൂഹബലി, വൈകിട്ട് പടിഞ്ഞാറ് ,വടക്ക് ഭാഗങ്ങളിലേക്ക് പ്രദക്ഷിണം.

തിരുനാൾ ദിനമായ രണ്ടിന് രാവിലെ 7 ന് വിശുദ്ധ കുർബ്ബാന. 8.30 ന് ഫാദർ ജോളി തപ്പലോടത്തിന്റെ കാർമികത്വത്തിൽ ലത്തീൻ റീത്തിൽ വിശുദ്ധ കുർബ്ബാന. തുടർന്ന് കുരിശടി ചുറ്റി അകമ്പടിമേളത്തോടെ അമ്പെഴുന്നള്ളിക്കൽ. വൈകുന്നേരം 5 ന് ഫാ.ജെയിൻ വെമ്പാലയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ട് കുർബ്ബാന, അതിരൂപത വൈസ് ചാൻസലർ ഫാ. ബിജു പെരുമായന്റെ വചനസന്ദേശം. തുടർന്ന് തെക്ക് കിഴക്ക് ഭാഗങ്ങളിലേക്ക് പ്രദക്ഷിണം.

എട്ടാമിടം തിരുനാൾ ഫെബ്രുവരി ഒമ്പതിന് കൊണ്ടാടും.വൈകിട്ട് 5 .30 ന് പ്രസുദേന്തി വാഴ്ച, തുടർന്ന് ആഘോഷമായ തിരുനാൾ പാട്ട് കുർബ്ബാന. ഫാ.വർഗീസ് പോൾ തൊട്ടിയിൽ വചനസന്ദേശം നൽകും.