ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠാദിനം 31 (വെള്ളി) നടക്കും.രാവിലെയും ഉച്ചയ്ക്കും രാത്രിയും മണ്ഡപത്തിൽ പാട്ട്, ചതു: ശത നിവേദ്യം വൈകീട്ട് 5ന് എൻ.എസ്.എസ്.വനിതാസമാജത്തിന്റെ നേതൃത്വത്തിൽ സഹസ്രനാമജപം, കൊടിമര ചുവട്ടിൽ ദീപകാഴ്ച, മേളം, പഞ്ചവാദ്യം, നിറമാല വിളക്കു വയ് പ്, ദീപാരാധന, രാത്രി എഴുന്നിള്ളിപ്പ് എന്നിവയുണ്ടായിരിക്കും.