കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറും. രാവിലെ 5ന് പരികലശാഭിഷേകത്തോടെ ചടങ്ങ് ആരംഭിക്കും. ക്ഷേത്രമതിൽക്കകത്ത് പടിഞ്ഞാറെ നടപ്പുരയിൽ വൈകിട്ട് 4 മുതൽ 5.30 വരെ പഞ്ചാരിമേളം . വൈകിട്ട് 6ന് മനയപ്പറമ്പ് തറവാട്ടിൽ നിന്ന് വരുന്ന കൊടിക്കയറിന് വരവേൽപ്പും വൈകിട്ട് 7നും 8നും മദ്ധ്യേ കൊടിയേറ്റും നടക്കും. വിവിധ വേദികളിലായി വൈകിട്ട് 5.30 മുതൽ സോപാന സംഗീതം, ഭക്തിഗാന സുധ, കർണാട്ടിക് സംഗീത കച്ചേരി, തിരുവാതിര കളി, ശാസ്ത്രീയ സംഗീതം, കർണാട്ടിക് വയലിൻ ഡ്യുയറ്റ് കച്ചേരി, പറയൻ തുള്ളൽ, ഭജന, തായമ്പക, പഞ്ചാരിമേളം, ക്ളാസിക്കൽ ഡാൻസ് എന്നിവ നടക്കും.

വെള്ളിയാഴ്ച രാവിലെ ശീവേലിയോടെ ചടങ്ങ് ആരംഭിക്കും. വൈകിട്ട് 5.30 മുതൽ തിരുവാതിരക്കളി, ശാസ്ത്രീയ സംഗീതം, ഭജൻസ്, കർണാട്ടിക് സംഗീത കച്ചേരി, ഓട്ടൻ തുള്ളൽ, തായമ്പക, കുറത്തിയാട്ടം, മേജർ സെറ്റ് കഥകളി, സംഗീത മേള .മൂന്നാംനാൾ ശനിയാഴ്ച തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, കർണാട്ടിക് സംഗീത കച്ചേരി, ഓട്ടൻതുള്ളൽ, തായമ്പക, വയലിൻ കച്ചേരി, കുറത്തിയാട്ടം, സംഗീത കച്ചേരി, മേജർസെറ്റ് കഥകളി . വൈകിട്ട് 6 മുതൽ എറണാകുളത്തപ്പൻ ദേശീയ നൃത്തോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി . ഞായറാഴ്ച ക്ഷേത്രത്തിന് പുറത്ത് വടക്കുവശത്ത് വൈകിട്ട് 5.30ന് തിരുവാതിരക്കളി, 6ന് സംഗീത ആരാധന, 7.30ന് ഭക്തിഗാന തരംഗിണി .ഭജൻസ്, കുറത്തിയാട്ടം, സംഗീത കച്ചേരി, നൃത്തനൃത്യങ്ങൾ, ഓട്ടൻതുള്ളൽ, തായമ്പക, മെഗാസംഗീത മേള . തിങ്കളാഴ്ച രാവിലെ 10.30 മുതൽ പ്രസാദ ഊട്ടും നാലമ്പലത്തിനുള്ളിൽ രാവിലെ 10.30ന് ഉത്സവക്കൂത്തും. വൈകിട്ട് 5.30 മുതൽ തിരുവാതിര കളി, നൃത്തനൃത്യങ്ങൾ, കർണാട്ടിക് സംഗീത കച്ചേരി, സോപാന സംഗീതം, ഭരതനാട്യം, പാഠകം, ശീതങ്കൻ തുള്ളൽ, തായമ്പക വൈകിട്ട് 6 മുതൽ ഡർബാർ ഹാൾ ഗ്രൗണ്ടിൽ എറണാകുളത്തപ്പൻ ദേശീയ നൃത്തോത്സവത്തിൽ കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം . ആറാംനാൾ ചൊവ്വാഴ്ച രാവിലെ 7.30ന് ശീവേലി, രാവിലെ 10.30 മുതൽ പ്രസാദ ഊട്ട് . രാവിലെ 10.30 മുതൽ ഉത്സവബലി ആരംഭം, 11ന് അക്ഷരശ്ലോകം.വൈകിട്ട് 5.30 മുതൽ കലാപരിപാടികൾ, വൈകിട്ട് 6ന് 101 കലാകാരികൾ പങ്കെടുക്കുന്ന മെഗാ വാദ്യവൃന്ദവും 7.30ന് മെഗാ ഗാനമേളയും. രാത്രി 11ന് ചെറിയ വിളക്ക് . ഏഴാംദിനം ബുധനാഴ്ച രാവിലെ 11 മുതൽ നാരായണീയ പാരായണം, വൈകിട്ട് പിന്നൽ തിരുവാതിര കളി,പാഠകം, അഷ്ടപദി, വയലിൻ കച്ചേരി . വൈകിട്ട് 3ന് പകൽപ്പൂരം. 6ന് പകൽപ്പൂരം അണിനിരക്കൽ, തുടർന്ന് കുടമാറ്റം, പാണ്ടിമേളം, 8.30ന് കരിമരുന്ന് പ്രയോഗം . രാത്രി 9 മുതൽ മെഗാ നൃത്തനാടകം ശിവകാമീയം . രാത്രി 11 മുതൽ വലിയവിളക്ക്, പള്ളിവേട്ട, പള്ളിനിദ്ര . എട്ടാംനാൾ വ്യാഴാഴ്ച രാവിലെ 7ന് പള്ളിയുണർത്തൽ, 9 മുതൽ ശീവേലി. വൈകിട്ട് 5ന് ഭജന. 7ന് കൂട്ടവെടി, 7.30ന് കൊടിയിറക്കൽ . വൈകിട്ട് 5.30 മുതൽ ശിവാനന്ദ ലഹരി പാരായണം, തിരുവാതിരകളി, നാട്യാർച്ചന. രാത്രി 9.30ന് ആറാട്ടെഴുന്നള്ളിപ്പ്, വെളുപ്പിന് 2 മുതൽ പാണ്ടിമേളം, 3 മുതൽ ആറാട്ട് എതിരേൽപ്പ്, തുടർന്ന് വെടിക്കെട്ട് ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ് .