മൂവാറ്റുപുഴ: വാഴക്കുളം ആഗ്രോ പ്രോസസിംഗ് കമ്പനിയിലെ തൊഴിലാളികളെ സംരക്ഷിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. എൽദോ എബ്രഹാം എം.എൽ എയുടെ സാന്നിദ്ധ്യത്തിൽ കമ്പനി ഡയറക്ടർമാരും ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.കമ്പനി ചെയർമാൻ ഇ.കെ.ശിവൻ, ഡയറക്ടർമാരായ എം.എം.ജോർജ്, ഷാജു വടക്കൻ, ജോളി പി. ജോർജ്, വി.എം. തമ്പി, മാനേജിംഗ് ഡയറക്ടർ എൽ..ഷിബു കുമാർ,കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറി ബോബി ആന്റണി യൂണിയൻ പ്രതിനിധികളായ കെ.എ. നവാസ്, അഡ്വ.സാബു ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.