തൃപ്പൂണിത്തുറ: നടമ തൃപ്പൂണിത്തുറ ടൗൺ 1682- എസ്.എൻ.ഡി.പി ശാഖാ യോഗം ശീ നാരായണ ഗുരുദേവ പാദുക ക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയും ഫെബ്രുവരി 1 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 7 മുതൽ നാരായണീയ പാരായണം, വൈകീട്ട് 6ന് ഡോ: ടി.എസ് വിജയൻ തന്ത്രികൾ നടത്തുന്ന പ്രഭാഷണം, 7.30 മുതൽ വിവിധ കലാപരിപാടികൾ 31ന് വൈകീട്ട് 7ന് പൂമൂടൽ, രാത്രി 8 ന് കൊച്ചിൻ സെവൻ ബീറ്റ്സ് അവതരിപ്പിക്കുന്ന കോമഡി ഷോ, ഒന്നിന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30മുതൽ താലം വരവു്, 9 ന് എവർഗ്രീൻ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേള.