post
പീച്ചിങ്ങച്ചിറയിലെ റോഡിൽ നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ്

കോലഞ്ചേരി: അപകട ഭീഷണിയായി പുത്തൻകുരിശ് കരിമുഗൾ റോഡിൽ പീച്ചിങ്ങച്ചിറയിൽ റോഡിൽ ഇലക്ട്രിക് പോസ്റ്റ്. ആധുനിക നിലവാരത്തിൽ റോഡു പണി പൂർത്തിയാക്കിയപ്പോഴാണ് റോഡിൽ നിന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റാതെ ചുറ്റിലും ടാറിംഗ് ചെയ്ത് പണി പൂർത്തിയാക്കിയത്. ബി.എം, ബി.സി നിലവാരത്തിൽ പണി പൂർത്തിയാക്കിയ റോഡു വഴി വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് പോക്ക്. പോസ്റ്റ് റോഡിൽ നിൽകുന്നത് വൻ അപകടത്തിന് കാരണമാകും. റോഡിന്റെ വീതി കൂട്ടിയതു മൂലമാണ് പോസ്റ്റ് റോഡിലേയ്ക്ക് കയറി നിൽകാൻ കാരണം. നിർമ്മാണ വേളയിൽ തന്നെ നാട്ടുകാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതോരു നടപടിയും സ്വീകരിച്ചില്ല. റോഡിന് വീതി കൂടിയതോടെ അമിത വേഗതയിലാണ് വാഹനങ്ങൾ വരുന്നത്. പോസ്റ്റിൽ റിഫ്ളക്ടറുകളോ, മറ്റ് തിരിച്ചറിയാനുള്ള സൗകര്യങ്ങളോ ഇല്ലാത്തത് രാത്രി കാലത്ത് അപകടങ്ങൾക്കിടയാക്കും. കാണിനാട്ടിലേയ്ക്ക് തിരിയുന്ന ജംഗ്ഷൻ കൂടിയാണിവിടം കാണിനാട്ടിൽ നിന്നും പുത്തൻകുരിശിലേയ്ക്ക് തിരിയുന്ന വാഹനങ്ങൾക്കും പോസ്റ്റ് ബുദ്ധി മുട്ടുണ്ടാക്കും.