പള്ളുരുത്തി: ഒന്നരക്കിലോ കഞ്ചാവുമായി 2 യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ഈരാറ്റുപേട്ട വാഞ്ചാക്കൽ വീട്ടിൽ അജ്മൽ ഷാ (23), പാലമൂട്ടിൽ അബു താഹിർ (23) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഡി.പി.വൈ റോഡിലുള്ള ഒരുവീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയാണിവർ. തുറമുഖത്തെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് അജ്മൽ ഷാ. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ആനിമേഷൻ വർക്കറാണ് അബു താഹിർ. തൊടുപുഴ സ്വദേശിയാണ് കഞ്ചാവു നൽകുന്നതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു.