കൊച്ചി: സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് പൊളിച്ചു മാറ്റിയ മരടിലെ ഫ്ളാറ്റുകളുടെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ഇതുവരെ നീക്കിയത് 300 ലോഡ്. എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവിടങ്ങളിൽ നിന്നുള്ള കോൺക്രീറ്റ് മാലിന്യങ്ങളാണ് നീക്കിയത്. ഇരട്ട ഫ്ളാറ്റ് സമുച്ചയമായ ആൽഫ സെറീനിൽ നിന്ന് ശനിയാഴ്ച മുതൽ കോൺക്രീറ്റ് മാലിന്യം നീക്കിത്തുടങ്ങുമെന്ന് കരാറുകാരായ പ്രോംപ്റ്റ് എന്റർപ്രൈസസ് അറിയിച്ചു.

ആൽഫയിലെ മാലിന്യനീക്കം വൈകുന്നതിൽ പരിസരവാസികൾ അതൃപ്തിയിലാണ്. കെട്ടിടം പൊളിച്ചിട്ടും പരിസരത്തുള്ളവർ തിരികെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി എത്തിയിട്ടില്ല. ഫ്ലാറ്റ് നിന്നിടത്ത് നിന്ന് 10 മീറ്റർ അകലത്തിലാണ് മിക്ക വീടുകളും സ്ഥിതി ചെയ്യുന്നത്. പൊടിശല്യം പേടിച്ചാണ് ആളുകൾ തിരികെ താമസിക്കാൻ എത്താത്തത്.

# നഗരസഭയ്ക്ക് നോട്ടീസ്

അതേസമയം, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയ്ക്ക് ദേശീയ ഹരിത ട്രിബ്യൂണൽ ബുധനാഴ്ച നോട്ടീസ് നൽകി.ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ച മാനദണ്ഡങ്ങളിൽ പലതും നഗരസഭയും മാലിന്യം നീക്കം ചെയ്യുന്ന കാരാറുകാരും പാലിച്ചിട്ടില്ലെന്നു കാട്ടിയാണ് നോട്ടീസ്. . ശബ്ദ മലിനീകരണവും പൊടിശല്യവും രൂക്ഷമാണെന്ന സമീപവാസികളുടെ പരാതിയ്ക്കും പരിഹാരമായിട്ടില്ല.

# മാലിന്യം എവിടേയ്ക്ക്

കോൺക്രീറ്റ് മാലിന്യം എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും വ്യക്തമാക്കുന്ന പദ്ധതികളൊന്നുംമലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നിലെത്തിയിട്ടില്ല. 2016ലെ നിയമം അനുസരിച്ച് കെട്ടിടം പൊളിക്കുന്നതിന് മുമ്പ് പദ്ധതി സമർപ്പിക്കേണ്ടതായിരുന്നു.ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ കേട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

75 ദിവസത്തിനകം കോൺക്രീറ്റ് മാലിന്യം പൂർണമായി നീക്കണമെന്ന് നിർദ്ദേശം.

അവശിഷ്ടങ്ങൾ നീക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും കർമ്മ പദ്ധതി തയ്യാറാക്കാനും സംയുക്ത സമിതി രൂപീകരിക്കണമെന്ന് ഹരിത ട്രിബ്യൂണൽ