പള്ളുരുത്തി: ജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി.തോപ്പുംപടി സെന്റ്.സെബാസ്റ്റ്യൻ സ്കൂളിൽ നടന്ന പരിപാടി ബി.പി.സി.എൽ ഉദ്യോഗസ്ഥൻ പി.മുരളി മാധവൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം വിനയ് ഫോർട്ട്, ഫാ.ജോപ്പി കൂട്ടുങ്കൽ, ജോർജ് തോമസ്, കെ.കെ.കുഞ്ഞച്ചൻ, പി.എസ്.ജോർജ്, കെ.എ. വാഹിദ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ മുപ്പത്താറായിരം കുട്ടികൾക്കാണ് പദ്ധതി നടപ്പിലാക്കിയിരിക്കുുന്നത് .തുടർച്ചയായി പദ്ധതി നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.