കൊച്ചി: പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് വഴിയൊരുക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തള്ളിക്കളയുമെന്ന് കൺവീനർ ബെന്നി ബെഹനാൻ എം.പി പറഞ്ഞു. കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പ്ലീനറി സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
അക്കാഡമിക് സമ്മേളനം വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എയും ഭരണഘടനാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസും വിദ്യാഭ്യാസ സമ്മേളനം കെ.ഇ.എൻ കുഞ്ഞഹമ്മദും ഉദ്ഘാടനം ചെയ്തു. അഡ്വ. എ. ജയശങ്കർ, ഡോ.എം.സി. ദിലീപ്കുമാർ, എം. ഷാജിർഖാൻ, ഹരീഷ് വാസുദേവൻ, ഡോ.എസ്. സന്തോഷ്, നിസാർ ചേലേരി, വി.കെ. അബ്ദുറഹിമാൻ, വിളക്കോട്ടൂർ മുഹമ്മദലി, എ.കെ. അജീബ്, ഡോ.വി.പി. അബ്ദുൽ അസീസ്, മുഹമ്മദ് റാസി, നുഹ്മാൻ ശിബിലി, ഷമീം അഹമ്മദ്, അസീസ് നരിക്കിലക്കണ്ടി, പി. ഷമീർ, പി.എ. ഇബ്രാഹിംകുട്ടി, ഫിറോസ്ഖാൻ, യു. സാബു, വി. സജിത, സി.വി.എൻ. യാസിറ, ഷാജി പോൾ, സുനിൽ ആന്റണി, ടി.പി. അബ്ദുൽ റഫീഖ്, കെ കെ ആലിക്കുട്ടി എന്നിവർ സംസാരിച്ചു. ഒ. ഷൗക്കത്തലി സ്വാഗതവും പി.എം. കൃഷ്ണൻ നമ്പൂതിരി നന്ദിയും പറഞ്ഞു