കൊച്ചി: നുവാൽസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എട്ടു സർവകലാശാലകൾ ഉൾപ്പെടുത്തി അന്തർസർവകലാശാലാ സെവൻസ് ഫുട്‌ബാൾ മത്സരം ഫെബ്രുവരി മൂന്നിന് നുവാൽസ് ഫ്ളഡ്‌ലൈറ്റ് ഗ്രൗണ്ടിൽ നടക്കും. വൈസ് ചാൻസലർ ഡോ. സണ്ണി ഉദ്ഘാടനം ചെയ്യും. കേരള, എം.ജി, ശ്രീശങ്കര, കുസാറ്റ്, ഫിഷറീസ്, വെറ്ററിനറി അഗ്രിക്കൾച്ചറൽ, നുവാൽസ് ടീമുകളാണ് മത്സരത്തിനുണ്ടാവുക. മുൻവർഷം കേരള സർവകലാശാലയാണ് ട്രോഫി നേടിയത്.