നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അനധികൃതമായി കടത്തിയ എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന 274 ഗ്രാം സ്വർണം പിടിച്ചു. കോഴിക്കോട് മലരുകാച്ചിപ്പറമ്പ് കറുത്തേടത്ത് വീട്ടിൽ ജെറീസ് ആണ് പിടിയിലായത്. ചൊവ്വാഴ്ച്ച അർദ്ധരാത്രിയോടെ മസ്‌കറ്റിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു.