എറണാകുളത്തപ്പൻ ക്ഷേത്രം : ഉത്സവ കൊടിയേറ്റ് വൈകിട്ട് 7ന്. ക്ഷേത്ര കൂത്തമ്പലത്തിൽ സോപാന സംഗീതം വൈകിട്ട് 5ന്, കുച്ചിപ്പുടി വൈകിട്ട് 6ന് ഭക്തിഗാന സുധ വൈകിട്ട് 7ന്, ക്ഷേത്രത്തിന് പുറത്ത് വടക്കുവശത്ത് തിരുവാതിരക്കളി വൈകിട്ട് 5.30ന്, ശാസ്ത്രീയ സംഗീതം 6ന്, ഭജൻസ് 7ന്, കർണാടിക് വയലിൻ ഡ്യുയറ്റ് കച്ചേരി 8.30ന്, ക്ഷേത്ര മതിൽക്കകത്ത് വടക്കുവശത്ത് പറയൻ തുള്ളൽ രാവിലെ 10ന്, തിരുവാതിര കളി വൈകിട്ട് 5.30ന്, ഭജന 6ന്, തായമ്പക 8ന്, കൊടിപ്പുറത്ത് വിളക്ക് 10 മുതൽ, ഡർബാർ ഹാൾ ഗ്രൗണ്ടിൽ ക്ലാസിക്കൽ ഡാൻസ് വൈകിട്ട് 7.30ന്.
ചക്കനാട് ശ്രീമഹേശ്വരി ക്ഷേത്രം : പ്രതിഷ്ഠാദിന ഉത്സവം. കൊടിയേറ്റ് രാത്രി 7.30 നും 8 നുമിടയിൽ. നൃത്തനൃത്ത്യങ്ങൾ 8 ന്.
ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: ഉപദേശ സാരം ക്ളാസും ഭഗവദ്ഗീത ക്ളാസും. വൈകിട്ട് 6 ന്
ഹൈക്കോടതി ജംഗ്ഷൻ: ബബിൽ പെരുന്നയുടെ ഒറ്റയാൾ നാടകം.സ്നേഹദീപമേ മിഴി തുറക്കൂ. രാവിലെ 10 നും 3 നും
ഡർബാർ ഹാൾ: സുനിൽ പി.ഇളയിടത്തിന്റെ പ്രഭാഷണം.വൈകിട്ട് 5 ന്
ഡർബാർ ഹാൾ: ഏകദിന ചിത്രകലാക്യാമ്പ്., രാവിലെ 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ഇന്ത്യൻ ഭരണഘടന ചിന്തകൾ.വൈകിട്ട് 6 ന്