vallath
പുക്കാട്ടുപടി വള്ളത്തോൾ സ്‌മാരക വായനശാല സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ. ഹരീഷ് വാസുദേവൻ പ്രഭാഷണം നടത്തുന്നു.

പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഭരണഘടന നമ്മളോട് പറയുന്നത് എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. അഡ്വ. ഹരീഷ് വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.വി. രമാകുമാരി ഭരണഘടന ആമുഖം വായിച്ചു. വായനശാല സെക്രട്ടറി മഹേഷ് കെ എം, പ്രസിഡന്റ് ജേക്കബ് സി. മാത്യു, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സജീവ് പി.ജി., ജോഷി ജോർജ് തുടങ്ങിയവർ സംസാരിച്ചു.