കൊച്ചി: വൈറ്റില ശ്രീ ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ താലപ്പൊലി ഫെബ്രുവരി 1ന് ആഘോഷിക്കും. രാവിലെ 6ന് പുലിയന്നൂർമന തന്ത്രിയുടെ നേതൃത്വത്തിൽ നവകം, വിശേഷാൽപൂജ, വൈകിട്ട് 4.30 മുതൽ പകൽപ്പൂരം, 6ന് പഞ്ചാരിമേളം, പാണ്ടിമേളം, 8ന് ദീപാരാധന, പഞ്ചവാദ്യം, 9ന് തായമ്പക, 11ന് താലപ്പൊലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം എന്നിവ നടക്കും. അശ്വതി, ഭരണി നാളുകളിൽ പറ നിറയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.