ആലുവ: റെയിൽവേ സ്‌റ്റേഷന് സമീപം യുവവ്യാപാരിയെ അടിച്ചു വീഴ്ത്തി 3100 രൂപ തട്ടിയെടുത്ത കേസിൽ ഇരട്ടി കൊടിലൻവീട്ടിൽ നിസാർ ഹനീഫ, തിരുവനന്തപുരം നെയ്യാർ തടത്തിരികത്ത് വീട്ടിൽ രതീഷ് സുകുമാരൻ, ആലങ്ങാട് തിരുവാല്ലൂർ മാളിയേക്കൽ വീട്ടിൽ അനിൽകുമാർ വിജയൻ എന്നിവർ പിടിയിലായി. മൂവരെയും ആലുവ കോടതി റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി നിസാർ നേരത്തെ സമാനമായ കേസിൽ ജയിലിൽ നിന്ന് ഇറങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.എസ്. നവാസ്, സബ് ഇൻസ്‌പെക്ടർ അബ്ദുൽ റഹ്മാൻ, എ.എസ്.ഐ മനോഹരൻ, എസ്.സി.പി.ഒ സാൻവർ, സി.പി.ഒ ജോർജ്, സിഷൻ കുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.