കൊച്ചി: അശീതി ആഘോഷിക്കുന്ന കലാക്ഷേത്രം വിലാസിനിയെ എറണാകുളം ക്ഷേത്ര ക്ഷേമസമിതി ആദരിച്ചു. ശിവക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങിൽ എ.ഡി.ജി.പി പത്മകുമാർ ആദരവ് സമർപ്പിച്ചു. സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രിയ അജിത്, ടി.എസ്. രാധാകൃഷ്ണൻ, രഞ്ജിത് ആർ. വാര്യർ, പി.വി. അതികായൻ, എ. ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.