കൊച്ചി: ബാങ്കിംഗ്, ഗവൺമെന്റ് എന്നീ മേഖലകളിലുള്ള ജോലി സാദ്ധ്യതകളെക്കുറിച്ച് എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. റോട്ടറി കൊച്ചിൻ ഹാർബറിന്റെയും ടൈം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റെയും സഹകരണത്തോടെ ഫെബ്രുവരി 1ന് രാവിലെ 9 മുതൽ 4 വരെ എറണാകുളം വൈ.എം.സി.എയിലാണ് സെമിനാർ. ജില്ലയിലെ പോസ്റ്റ് ഗ്രാജുവേറ്റ്, ഡിഗ്രി കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്കും ബിരുദപഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്കും പ്ളസ് ടു വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഫോൺ: 9895142594.