കൊച്ചി: ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ കിഴക്കെനടയിൽ മെഡിക്കൽ എയിഡ് പോസ്റ്റ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി.വി. ആന്റണി ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്ഷേമസമിതി ഭാരവാഹികളായ പി. രാജേന്ദ്രപ്രസാദ്, എ. ബാലഗോപാൽ, ഐ.എൻ. രഘു, വി.എസ്. പ്രദീപ്, രഞ്ജിത്ത് ആർ. വാര്യർ തുടങ്ങിയവർ പങ്കെടുത്തു.