കൊച്ചി: സംസ്ഥാന വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. കമലത്തിന്റെ നിര്യാണത്തിൽ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ അനുശോചിച്ചു.

ഏഴു പതിറ്റാണ്ട് പൊതുരംഗത്ത് പ്രവർത്തിച്ച കമലത്തിന്റെ വേർപാട് തീരാനഷ്ടമാണ്. 2002 മുതൽ അഞ്ചു വർഷം കമ്മിഷൻ അദ്ധ്യക്ഷയായും ആദ്യ കമ്മിഷനിൽ അംഗമായും അവർ പ്രവർത്തിച്ചിട്ടുണ്ട്