പെരുമ്പാവൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം യൂത്ത് കോൺഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അയ്മുറി കവലയിൽ നടന്ന അനുസ്മരണം ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോയ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ ബേബി തോപ്പിലാൻ, വിജയൻ മുണ്ടിയാത്ത്, എൻ.ഡി പീറ്റർ, ചാർളി കെ.പി, യൂത്ത് കോൺഗ്രസ് നേതാക്കളായ ജോഷി സി പോൾ, അനിൽ ജോസ്, സി.ഒ തോമസ്, ദിപു റാഫേൽ, അനിൽ പഴമ്പിള്ളി എന്നിവർ പ്രസംഗിച്ചു.