പെരുമ്പാവൂർ: രാജ്യത്തെ തെരുവുകളിൽ വിദ്യാർത്ഥികൾ നയിക്കുന്ന സമരങ്ങൾ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. വിജയം കാണുന്നത് വരെ പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങൾ തെരുവുകളിൽ ഉണ്ടാകും. പൗരത്വ ഭേദഗതി നിയമം, ദേശിയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നയിച്ച ഭരണഘടന സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം തണ്ടേക്കാടിൽ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി അബ്ദുൽ ഖാദർ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ നിയമസഭ സ്പീക്കർ പി.പി.തങ്കച്ചൻ, ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ടി.എം സക്കീർ ഹുസൈൻ, ഡോ. മാത്യു കുഴൽനാടൻ, എം.എം അവറാൻ, ഒ.ദേവസി, കെ.എം.എ സലാം, ഡാനിയേൽ മാസ്റ്റർ, മനോജ് മൂത്തേടൻ, വി.എം ഹംസ, തോമസ് പി. കുരുവിള, ബേസിൽ പോൾ, ബാബു ജോൺ, കെ.പി വർഗീസ്, എം.യു ഇബ്രാഹിം, സി.എ സുബൈർ, വി.എച്ച്. മുഹമ്മദ്, പി.എ മുഖ്താർ, എം.എം അഷറഫ് തണ്ടേക്കാട് ജമാ അത്ത് ഇമാം ഷെഫീഖ് കാസിമി തുടങ്ങിയവർ പ്രസംഗിച്ചു.