benny-behanan-m-p
പെട്രോനെറ്റ് എൽ.എൻ.ജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അലിംകോയുടെയും വിൻസെന്റ് ഡീപോൾ സൊസൈറ്റി അങ്കമാലി സെന്റ് ജോർജ് കോൺഫറൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് സൗജന്യ ഉപകരണ വിതരണോദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിക്കുന്നു

പെരുമ്പാവൂർ: പെട്രോനെറ്റ് എൽ.എൻ.ജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ലിംഫ് മാനുഫാക്ച്ചറിംഗ് കോർപറേഷൻ ഒഫ് ഇന്ത്യയുടെയും, വിൻസെന്റ് ഡീപോൾ സൊസൈറ്റി അങ്കമാലി സെന്റ് ജോർജ് കോൺഫറൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭിന്നശേഷിക്കാരായ നാഞ്ഞൂറ്റിഎൺപതോളം ഗുണഭോക്താക്കൾക്ക് സൗജന്യമായി ഉപകരണങ്ങൾ വിതരണം ചെയ്തു. കൃത്രിമ കൈകാലുകൾ. കാലിപ്പേഴ്‌സ്, മോട്ടോറൈസ്ഡ് മുച്ചക്ര സൈക്കിളുകൾ, മുച്ചക്ര സൈക്കിളുകൾ മോട്ടോറൈസ്ഡ് വീൽച്ചെയറുകൾ, വീൽച്ചെയറുകൾ, എം.എസ്.ഐ.ഇ .ഡി കിറ്റുകൾ, കാഴ്ചപരിമിതർക്കുള്ള ബ്രെയ്‌ലി കിറ്റുകൾ, സ്മാർട്ട് കെയ്ൻ, സ്മാർട്ട് ഫോണുകൾ, കേൾവി പരിമിതക്കുള്ള ശ്രവണ സഹായികൾ, ക്രച്ചസ്, വാക്കിഗ് സ്റ്റിക്കുകൾ തുടങ്ങി 60 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു. പൊതുയോഗം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പെട്രോനെറ് എൽ.എൻ.ജി ഫൗണ്ടേഷൻ ജനറൽ മാനേജർ യോഗ നന്ദ റെഡ്ഢി അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി ബസലിക്ക റവ. ഡോക്ടർ ജിമ്മി പൂച്ചക്കാട്ട് പ്രഭാഷണം നടത്തി.