പെരുമ്പാവൂർ: പത്മശ്രീ ബഹുമതി ലഭിച്ച എം.കെ കുഞ്ഞോൽ മാഷിന് റെഡ്ക്രോസ് സൊസൈറ്റിയുടെ ആദരവ്. നീതി തേടി ന്യായാധിപൻമാരുടെ കണ്ണ് തുറപ്പിക്കുന്നതിന് നടത്തിയ സമരപോരാട്ടങ്ങളിൽ വിജയം നേടിയ ആളാണ് കുഞ്ഞോൽ മാഷെന്ന് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ്ജ് ഇടപ്പാറ പറഞ്ഞു. ഡോക്ടർ ആകാനുള്ള മോഹം ഉപേക്ഷിച്ചാണ് സാമൂഹിക സാംസ്‌കാരിക രംഗത്ത് അദ്ദേഹം നിലയുറപ്പിച്ചത്. ചടങ്ങിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജൂനിയർ വിഭാഗം ജില്ലാ വർക്കിംഗ് ചെയർമാൻ അഡ്വ.രാജേഷ് രാജൻ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ പി.സി.ജോർജ്ജ്, ബോബി ഉമ്മൻ എന്നിവർ പങ്കെടുത്തു.