sarada-mohan
ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെയും ഒക്കൽ പാട്ടൊരുമ കൂട്ടായ്മയുടേയും നേതൃത്വത്തിൽ നടന്ന ഗാനാർച്ചന ജില്ലാപഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെയും ഒക്കൽ പാട്ടൊരുമ കൂട്ടായ്മയുടേയും നേതൃത്വത്തിൽ നടന്ന ഗാനാർച്ചന ജില്ലാപഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗായത്രി വിനോദ്, പഞ്ചായത്ത് അംഗങ്ങളായ വിലാസിനി സുകുമാരൻ, ഫൗസിയ സുലൈമാൻ, ലൈബ്രറി പ്രസിഡന്റ് സി.വി.ശശി, സെക്രട്ടറി എം.വി ബാബു, പി.ടി പ്രസാദ്, പി.എസ്. രാജീവ്, പി.എ. അശോകൻ, മണിലാൽ കാഞ്ഞിരപ്പാടത്ത്, കെ.അനുരാജ്, കെ.എൻ.ശശി എന്നിവർ പ്രസംഗിച്ചു. കെ.എൻ. നമ്പൂതിരി ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകി.