പെരുമ്പാവൂർ: ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിലെ പുതിയ എ.പി.ജെ അബ്ദുൾ കലാം മെക്കാനിക്കൽ എൻജിനിയറിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ നിർവഹിച്ചു. കാന്റീൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻ നിയമസഭാ സ്പീക്കർ പി.പി തങ്കച്ചനും, ഫിറ്റനസ് സെന്ററിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ലേഡീസ് വെയിറ്റിംഗ് റൂമിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ സാജു പോളും നിർവഹിച്ചു. പൊതുമാരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ നീന സൂസൻ പുന്നൻ, അസിസ്റ്റന്റ് എൻജിനീയർ പി.വി അരുൺ, കോൺട്രാക്ടർമാർക്കും പി.ടി.എ ഉപഹാരം നൽകി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ കെ.എൻ ശശികുമാർ, പൊതുമാരാമത്തുവകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ രജീന ബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, വാർഡ് മെമ്പർ സ്റ്റെല്ല സാജു, പ്രൻസിപ്പൽ കെ.എം രമേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ഇ.ആർ മനേജ്, പി.എസ് മണിരാജ്, പി.ടി അരുൺ എന്നിവർ പ്രസംഗിച്ചു.