കൊച്ചി: മഹാത്മാഗാന്ധിയുടെ 72 ാമത് രക്തസാക്ഷിത്വ വാർഷികദിനത്തിൽ ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻകേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി.പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, മുൻമന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ജെയ്‌സൺ ജോസഫ്, ടി.എം. സക്കീർ ഹുസൈൻ, മാത്യു കുഴൽനാടൻ, ദീപ്തി മേരി വർഗീസ്, ഡി.സി.സി. ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, എം.ആർ.അഭിലാഷ്, പോളച്ചൻ മണിയങ്കോട്, ബാബു പുത്തനങ്ങാടി, മേയർ സൗമിനി ജയിൻ, ഇക്ബാൽ വലിയവീട്ടിൽ, അബ്ദുൾ ലത്തീഫ്, എൻ. ഗോപാലൻ, സി.കെ. ഗോപാലൻ, ജോസഫ് ആന്റണി കെ.എക്‌സ്. സേവ്യർ, കെ.പി. തങ്കപ്പൻ, സജീവൻ, ചെല്ലമ്മ എന്നിവർ സംസാരിച്ചു.