കോലഞ്ചേരി: പാങ്കോട് ഗ്രാമീണ വായനശാലയുടെ 63ാം വാർഷികം കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജു പോൾ ഉദ്ഘാടനം ചെയ്തു. കഥാപ്രസംഗവേദിയിൽ 55 വർഷം തികഞ്ഞ കലാലയ ജി. റാവുവിനെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് സെക്രട്ടറി പി. സജീവ്, വനിതാ കമ്മിഷൻ അംഗം ഷിജി ശിവജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഡി. പത്മാവതി, പഞ്ചായത്തംഗം ഉഷാ കുഞ്ഞുമോൻ, വായനശാല പ്രസിഡന്റ് വി.ഒ. ബാബു, സെക്രട്ടറി പി. ശ്രീകുമാർ, കമ്മറ്റിയംഗങ്ങളായ കെ. ശിവരാമൻ, ഉണ്ണികൃഷ്ണൻ തിരുവാലുകുന്നത്ത്, എം.ഒ. ജോൺ എന്നിവർ പ്രസംഗിച്ചു.