charity
രാധക്കൊരുവീട് സഹായനിധിപ്രകാരംനിമ്മാണം ആരംഭിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം നെട്ടൂരിലെ മുതിർന്ന പൊതുപ്രവർത്തകനും എസ്.എൻ.ഡി.പി.ശാഖായോഗം മുൻ പ്രസിഡന്റുമായ കെ.സി.പരമേശ്വരൻ നിർവഹിക്കുന്നു

മരട്: മരടിൽ രാധക്കൊരുവീട് സഹായനിധി പ്രകാരംനിമ്മാണം ആരംഭിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം

നെട്ടൂരിലെ മുതിർന്ന പൊതുപ്രവർത്തകനും എസ്.എൻ.ഡി.പി.ശാഖായോഗം മുൻ പ്രസിഡന്റുമായ

കെ.സി.പരമേശ്വരൻ നിർവഹിച്ചു. ആരോഗ്യം തകർന്ന് മറ്റ് ഉപജീവനമാർഗ്ഗമോ,കിടപ്പാടമോ ഇല്ലാതെ കഴിയുന്ന രാധയെന്ന 40കഴിഞ്ഞ അവിവാഹിതയായ മധ്യവയസ്കക്ക് നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഭവനം ഉയരുന്നത്. വീടിന്റെ നിർമ്മാണത്തിന് നെട്ടൂരിലെ യത്തീംഖാന ഉൾപ്പടെയുളള സ്ഥാപനങ്ങളും പൊതുപ്രവർത്തകരും, മറ്റുള്ളവരും സഹകരിക്കുന്നുണ്ട്. ഇതിനായി കൗൺസിലർ ദിഷ പ്രതാപൻ കൺവീനറും, എം.എസ്.ജോസഫ് ചെയർമാനുമായി രൂപീകരിച്ച ജനകീയ കമ്മിറ്റി മേൽനോട്ടം വഹിക്കുന്നുണ്ട്.

മരട് നഗരസഭചെയർപേഴ്സൻ ടി.എച്ച്.നദീറ,വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ, ദേവൂസ് ആന്റണി,മരട് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് ടി.പി.ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.