കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ സഹായത്തോടെ പുതുക്കി പണികഴിപ്പിച്ച പാലാപ്പടിയിലെ ഹോമിയോ ആശുപത്രി നാളെ ഉച്ചക്ക് 1 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്റി കെ.കെ ഷൈലജ ഉദ്ഘാടനം ചെയ്യും.കുന്നത്തുനാട് എം.എൽ.എ വി.പി സജീന്ദ്രൻ അദ്ധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ് , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഇല്ലിക്കപറമ്പിൽ തുടങ്ങിയവർ സംസാരിക്കും.