വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈപ്പിൻ മേഖലാ സമ്മേളനം മാലിപ്പുറം കർത്തേടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ മേഖലാ പ്രസിഡന്റ് കെ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ്, സംസ്ഥാന സെക്രട്ടറി സേതുമാധവൻ, ജില്ലാ ജനറൽ സെക്രട്ടറി എ. ജെ. റിയാസ്, വർക്കിംഗ് പ്രസിഡന്റ് ടി. ബി. നാസർ, സംസ്ഥാന കമ്മറ്റി അംഗം പോൾ ജെ. മാമ്പിള്ളി, ജില്ലാ വനിതാ പ്രസിഡന്റ് സുബൈദ നാസർ, മേഖലാ ജനറൽ സെക്രട്ടറി വി.കെ. ജോയി, മാത്തച്ചൻ ആക്കനത്ത്, ഗലീലിയോ തുടങ്ങിയവർ പ്രസംഗിച്ചു. പ്രളയക്കെടുതിയിൽപെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാത്തതിൽ സമ്മേളനം പ്രതിഷേധിച്ചു.